യുവാവിനെ ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റിൽ

kavitha

മുംബൈയിൽ യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. മുംബൈ സാന്താക്രൂസ് വെസ്റ്റിൽ താമസിച്ചിരുന്ന കൽകാന്ത് ഷാ(45)യാണ് രണ്ടര മാസം മുമ്പ് കൊല്ലപ്പെട്ടത്. ഭാര്യ കാജൽ ഷാ, കാമുകൻ ഹിതേഷ് ജയിൻ എന്നിവരാണ് പിടിയിലായത്

കമൽഷായുടെ പോസ്റ്റുമോർട്ടത്തിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നുണ്ടായ അന്വേഷണമാണ് ഭാര്യയിലേക്കും കാമുകനിലേക്കും എത്തിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്.

വസ്ത്രവ്യാപാരിയായിരുന്ന കമൽകാന്ത് ഷാ 2002ലാണ് കാജലിനെ വിവാഹം ചെയ്യുന്നത്. ഇരുവർക്കും 20 വയസ്സുള്ള മകളും 17കാരനായ മകനുമുണ്ട്. കാജലും ഹിതേഷും ഏതാനും വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. ഇതേ ചൊല്ലി കാജലും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുമുണ്ടാകാറുണ്ട്. 

തുടർന്നാണ് ഷായെ കൊല്ലാൻ കാജലും ഹിതേഷും തീരുമാനിച്ചത്. ജൂൺ മുതലാണ് ഷായുടെ ഭക്ഷണത്തിൽ കാജൽ വിഷം കലർത്തി നൽകാൻ തുടങ്ങിയത്. ഇത്തരത്തിൽ പലതവണ വിഷം നൽകിയതോടെ ഷായുടെ ആരോഗ്യനില വഷളാകുകയായിരുന്നു. സെപ്റ്റംബർ 19നാണ് ഷാ മരിക്കുന്നത്. ആശുപത്രി അധികൃതർക്ക് തോന്നിയ സംശയമാണ് പ്രതികളെ വലയിലാക്കിയത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്.
 

Share this story