നെഹ്‌റുവിന്റെ കാലത്തെ ഇന്ത്യയല്ല ഇത്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി

rahul

ചൈനയിൽ നിന്നുള്ള യുദ്ധഭീഷണി സർക്കാർ അവഗണിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി. സൈന്യത്തിന്റെ ആത്മവീര്യം തകർക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഇത് നെഹ്‌റുവിന്റെ കാലത്തെ ഇന്ത്യയല്ലെന്നും ബിജെപി പരിഹസിച്ചു. 

ചൈനയുമായി അടുപ്പം വേണമെന്നാണ് രാഹുലിന്റെ ആഗ്രഹമെന്ന് ബിജെപി വക്താവ് രാജ്യവർധൻ സിംഗ് റാത്തോഡ് പറഞ്ഞു. ഇപ്പോൾ അദ്ദേഹം ആ അടുപ്പം നന്നായി വളർത്തിയെടുത്തിട്ടുണ്ട്. കാരണം ചൈന എന്ത് ചെയ്യാൻ പോകുന്നുവെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. രാഹുൽ നടത്തിയ പരാമർശങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും ഇന്ത്യൻ സൈന്യത്തിന്റെ ആത്മവീര്യം തകർക്കുന്നതുമാണ്

ഉറക്കത്തിനിടെ 37,242 ചതുരശ്ര കിലോമീറ്റർ ചൈനക്ക് നഷ്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ നെഹ്‌റുവിന്റെ ഇന്ത്യയല്ല ഇതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായ പ്രസ്താവനകൾ രാഹുൽ ഗാന്ധി നടത്തരുതെന്നും ബിജെപി വക്താവ് പറഞ്ഞു.
 

Share this story