വിശാഖപട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേർ പിടിയിൽ
Fri, 13 Jan 2023

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ മൂന്ന് പേർ അറസ്റ്റിൽ. വിശാഖപട്ടണത്തിന് സമീപം കാഞ്ചരപാളം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ചയാണ് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലേറുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
കല്ലേറിൽ ട്രെയിനിന്റെ ഒരു കോച്ചിലെ എല്ലാ ചില്ലുകളും പൊട്ടി. ആർപിഎഫിന്റെയും ജിആർപിയുടെയും സിറ്റി പോലീസിന്റെയും സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. സർവീസ് ഉദ്ഘാടനത്തിനായി നിർത്തിയിട്ടിരുന്ന ട്രെയിനിന് നേർക്കാണ് കല്ലേറുണ്ടായത്.