സ്‌കൂൾ ലിഫ്റ്റിന്റെ വാതിലിനിടയിൽ കുടുങ്ങി; അധ്യാപിക മരിച്ചു

genel

സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയിൽ കുടുങ്ങി അധ്യാപിക മരിച്ചു. മഹാരാഷ്ട്ര നോർത്ത് മുംബൈയിലെ മലാഡ് ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഹൈസ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ജെനൽ ഫെർണാണ്ടസ് എന്ന അധ്യാപികയാണ് മരിച്ചത്. 

ഉച്ചയ്ക്കുള്ള ഇന്റർവെല്ലിൽ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താൻ ജെനൽ ആറാം നിലയിൽ കാത്തുനിൽക്കുകയായിരുന്നു. ലിഫ്റ്റിലേക്ക് കാലെടുത്ത് വെച്ചയുടനെ വാതിലുകൾ അടഞ്ഞു. ഇതോടെ അധ്യാപിക വാതിലുകൾക്ക് ഇടയിൽ കുടുങ്ങി. സ്‌കൂൾ ജീവനക്കാർ അധ്യാപികയെ വാതിലുകൾക്കിടയിൽ നിന്നും വലിച്ച് പുറത്ത് എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംഭവത്തിൽ പോലീസ് കേസെടുത്തു. ജൂണിലാണ് ജെനൽ സ്‌കൂളിൽ ജോലിക്ക് ചേർന്നത്. സംഭവത്തിൽ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയുടെയും സ്‌കൂൾ ജീവനക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.
 

Share this story