മഹാരാഷ്ട്രയിലെ റായ്ഗഢിൽ ട്രക്കും കാറും കൂട്ടിയിടിച്ചു; ഒമ്പത് പേർക്ക് ദാരുണാന്ത്യം

acc

ഗോവ-മുംബൈ ഹൈവേയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഢിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ച് പുരുഷൻമാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മുംബൈയിലേക്ക് പോയ ട്രക്കും രത്‌നഗിരി ഭാഗത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ അഞ്ച് വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഹൈവേയിൽ ഗതാഗതം ഏറെ നേരത്തേക്ക് തടസ്സപ്പെട്ടു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ട്രക്കിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.
 


 

Share this story