ജമ്മുവിൽ ഇരട്ട കാർ ബോംബ് സ്‌ഫോടനം; ആറ് പേർക്ക് പരുക്ക്

jammu

ജമ്മുവിൽ ഇരട്ട ബോംബ് സ്‌ഫോടനങ്ങളിൽ ആറ് പേർക്ക് പരുക്ക്. ജമ്മുവിലെ നർവാളിലാണ് സ്‌ഫോടനം. രണ്ട് വാഹനങ്ങളിലാണ് സ്‌ഫോടനമുണ്ടായതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കാശ്മീർ പോലീസ് അറിയിച്ചു. രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് സ്‌ഫോടനങ്ങൾ നടന്നത്.

നർവാളിലെ ട്രാൻസ്‌പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിലാണ് സ്‌ഫോടനം. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വർക്ക് ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ അറ്റകുറ്റ പണിക്കെത്തിയ ഒരു കാറാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഒന്നര മണിക്കൂറിന് ശേഷം അടുത്ത കാറും പൊട്ടിത്തെറിച്ചു

പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കാശ്മീരിലൂടെ കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.
 

Share this story