കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിക്ക് വധഭീഷണി; സന്ദേശമെത്തിയത് ഫോണില്‍

gadgari

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിക്ക് വധഭീഷണി. ഗഡ്ഗരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ കേന്ദ്രമന്ത്രിയുടെ ഓഫീസിനും വീട്ടിലും സുരക്ഷ ശക്തമാക്കി. നാഗ്പൂരിലെ ഓഫീസിലേക്ക് രണ്ട് ഫോണ്‍ കോളുകളാണ് വന്നത്

രാവിലെ 11.30നും 12.30നും ഇടയിലായിരുന്നു കോളുകള്‍. ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ഗഡ്ഗരിയെ വധിക്കും എന്നായിരുന്നു ഭീഷണി. മകര സംക്രാന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ഗഡ്ഗരി നാഗ്പൂരിലാണ് നിലവിലുള്ളത്. മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ വിവരം ഉടനെ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Share this story