ഹർത്താലിൽ പോപുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടം; സംസ്ഥാനത്തോട് റിപ്പോർട്ട് തേടി കേന്ദ്രം

bus

കേരളത്തിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം നടന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ ഹർത്താൽ അനുകൂലികൾ പലയിടത്തും കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിക്കുന്ന സ്ഥിതിയുണ്ടായിരുന്നു

സമരക്കാർ 70 കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞ് തകർത്തുവെന്നാണ് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കും നേരെ ആക്രമണമുണ്ടായി. കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശ്ശേരിയിൽ ബോംബുമായി പോപുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിലായി. ചാവക്കാട് ആംബുലൻസിന് നേരെയും കല്ലെറിഞ്ഞു. 

കൊല്ലം പള്ളിമുക്കിൽ അക്രമികൾ പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. അക്രമ സംഭവങ്ങളിൽ 127 പോപുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തു. 229 പേരെ കരുതൽ തടങ്കലിലാക്കി. 57 കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും സർക്കാർ പറയുന്നു.
 

Share this story