വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു

vande

രാജ്യത്തെ എട്ടാമത് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘ്ടനം ചെയ്തു. വിശാഖപട്ടണം-സെക്കന്തരാബാദ് റൂട്ടിലാണ് സർവീസ് നടത്തുന്നത്. രാവിലെ 10.30-ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.

ശനിയാഴ്ച, റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ളാഗ് ഓഫിന് മുമ്പുളള പരിശോധന നടത്തി. തെലങ്കാനയെയും ആന്ധ്രപ്രദേശിനെയും ബന്ധിപ്പുക്കുന്ന ആദ്യ വന്ദേഭാരത് എക്സ്പ്രസ് ആണിത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും സറ്റോപ്പുണ്ടാകും.

Share this story