'എന്റെ ക്ഷേത്ര ദർശനം എന്തിന് തടഞ്ഞു?' യോഗിയുടെ സനാതന ധർമ്മ പരാമർശത്തിനെതിരെ അഖിലേഷ് യാദവ്

Politics

സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സനാതൻ ധർമ്മമാണ് ദേശീയ മതമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാൽ ഏത് പുസ്തകത്തിലാണ് ഇത് പരാമർശിച്ചിരിക്കുന്നത്? അങ്ങനെയാണെങ്കിൽ, എന്തുകൊണ്ടാണ് തന്നെ ക്ഷേത്രദർശനത്തിൽ നിന്ന് തടഞ്ഞതെന്ന് അഖിലേഷ് യാദവ് ചോദിച്ചു.

ദളിതരെയും പിന്നാക്കക്കാരെയും ശൂദ്രരായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് യോഗി ആദിത്യനാഥ് അഖിലേഷ് യാദവ് പറഞ്ഞു. ലഖ്നൗവിലെ ദലിഗഞ്ചിലെ പീതാംബര ദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അദ്ദേഹത്തെ ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് തടഞ്ഞുവെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു.

'എന്നെ പീതാംബര ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു, സന്യാസിമാർ എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അവരെ കാണാനും ഹവനിൽ പങ്കെടുക്കാനും പോയിരുന്നെങ്കിലും ബിജെപിയും ആർഎസ്എസും അവിടെ  പോകാൻ എന്നെ അനുവദിച്ചില്ല. കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഞാൻ ശൂദ്രൻ ആയതിനാൽ ബിജെപിക്കാർ എന്നെ അവിടേയ്ക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല' അഖിലേഷ് യാദവ് പറഞ്ഞു.

Share this story