കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്‌ മത്സരിക്കും; പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട്ട്

gehlot

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മത്സരിക്കാൻ തീരുമാനിച്ചു. നാമനിർദേശ പത്രിക ഉടൻ സമർപ്പിക്കും. ഗാന്ധി കുടുംബത്തിൽ നിന്നാരും മത്സരത്തിനുണ്ടാകില്ലെന്ന് ഗെഹ്ലോട്ട് അറിയിച്ചു. ഗാന്ധി കുടുംബത്തിന്റെ നോമിനിയായാണ് ഗെഹ്ലോട്ട് മത്സരിക്കുന്നത്. 

ഗെഹ്ലോട്ടിനെ ഔദ്യോഗിക സ്ഥാനാർഥിയായി കൊണ്ടുവന്നതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഏകദേശം ഉറപ്പായി. ഗാന്ധി കുടുംബത്തിൽ നിന്നാരും മത്സരിക്കാനില്ലെങ്കിൽ മത്സരിക്കുമെന്ന് ശശി തരൂർ നേരത്തെ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ ഗെഹ്ലോട്ടും തരൂരും തമ്മിലാകും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക

ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്ത് എത്തിയാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റ് എത്തും. രാജസ്ഥാൻ മുഖ്യമന്ത്രി പദവും അധ്യക്ഷ സ്ഥാനവും ഒരുമിച്ച് വഹിക്കാമെന്ന ഗെഹ്ലോട്ടിന്റെ വാദം നേരത്തെ ഹൈക്കമാൻഡ് തള്ളിയിരുന്നു.
 

Share this story