പാർട്ടി ആവശ്യപ്പെട്ടാൽ കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറാണ്: ഗെഹ്ലോട്ട്

gehlot

പാർട്ടി ആവശ്യപ്പെട്ടാൽ കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഗാന്ധി കുടുംബത്തിന് തന്നിൽ വിശ്വാസമുണ്ട്. എന്നാൽ അധ്യക്ഷനായി വരണമെന്ന് രാഹുൽ ഗാന്ധിയോട് വീണ്ടും ആവശ്യപ്പെടും. അധ്യക്ഷനായി രാഹുൽ ഗാന്ധി ജോഡോ യാത്ര നയിച്ചാൽ പ്രഭാവമേറും

മുഖ്യമന്ത്രിയായി തുടരുമോ കോൺഗ്രസ് പ്രസിഡന്റ് ആകുമോ എന്ന ചോദ്യത്തിന് കാലം തെളിയിക്കുമെന്നായിരുന്നു ഗെഹ്ലോട്ടിന്റെ മറുപടി. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയാൻ ഒട്ടും താത്പര്യമില്ലാത്ത നിലപാടാണ് ഗെഹ്ലോട്ടിന്റേത്. പ്രസിഡന്റ് ആകാൻ തയ്യാറാണെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാനാകില്ലെന്ന് ഗെഹ്ലോട്ട് നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു

മുഖ്യമന്ത്രി പദം കൈവിട്ടു പോകാതിരിക്കാനാണ് രാഹുൽ ഗാന്ധിയെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഗെഹ്ലോട്ട് കിണഞ്ഞു ശ്രമിക്കുന്നത്. ഇതിനായി കൊച്ചിയിൽ വന്ന് രാഹുൽ ഗാന്ധിയെ ഒരിക്കൽ കൂടി കാണും.
 

Share this story