പാര്‍ട്ടിയില്‍ സ്ത്രീകൾ സുരക്ഷിതരല്ല; ഗായത്രി രഘുറാം ബിജെപിയിൽ നിന്ന് രാജിവെച്ചു

gayathri

ബിജെപി നേതൃത്വം സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് നടി ഗായത്രി രഘുറാം പാർട്ടിയിൽ നിന്ന് രാജിവെച്ചു. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടിയിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടി ട്വീറ്റ് ചെയ്തു. തമിഴ് വികസന വിഭാഗം അധ്യക്ഷയായിരുന്നു ഗായത്രി രഘുറാം

അണ്ണാമലൈയാണ് തന്റെ രാജിക്ക് കാരണം. പോലീസിൽ പരാതി നൽകാൻ തയ്യാറാണെന്നും തെളിവുകൾ പക്കലുണ്ടെന്നും ഗായത്രി രഘുറാം അറിയിച്ചു. പാർട്ടി നേതാവ് വനിതാ അംഗത്തോട് അപമര്യാദയായി സംസാരിച്ചതിനെ പരസ്യമായി വിമർശിച്ചതിന്റെ പേരിൽ ഗായത്രി രഘുറാമിനെ നവംബറിൽ സസ്‌പെൻഡ് ചെയ്തിരുന്നു. മലയാളത്തിലടക്കം അഭിനയിച്ച നടിയാണ് ഗായത്രി രഘുറാം.
 

Share this story