ബംഗളൂരുവിൽ ഫ്‌ളൈ ഓവറിൽ നിന്ന് നോട്ടുകൾ വീശിയെറിഞ്ഞ് യുവാവ്; പിന്നാലെ ഗതാഗത കുരുക്ക്

bengaluru

ബംഗളൂരു നഗരത്തിൽ ഫ്‌ളൈ ഓവറിൽ നിന്ന് കറൻസി നോട്ടുകൾ താഴേക്ക് വീശിയെറിഞ്ഞ് യുവാവ്. തിരക്കേറിയ കെ ആർ മാർക്കറ്റിലെ ഫ്‌ളൈ ഓവറിന് താഴെയുള്ള ജനക്കൂട്ടത്തിലേക്കാണ് യുവാവ് നോട്ടുകൾ വലിച്ചെറിഞ്ഞത്. ഇതോടെ ഫ്‌ളൈ ഓവറിലും താഴെയും വലിയ ആൾക്കൂട്ടവും ഗതാഗത കുരുക്കും രൂപപ്പെട്ടു. 

കോട്ട് ധരിച്ച് കയ്യിൽ ക്ലോക്കുമായി വന്ന യുവാവാണ് നോട്ടുകൾ അന്തരീക്ഷത്തിലേക്ക് പകർത്തിയത്. വാഹനം നിർത്തി വരെ ആളുകൾ ഇയാളോട് പണം ചോദിക്കുന്നതും കാണാം. പത്ത് രൂപയുടെ മൂവായിരത്തോളം രൂപയുടെ നോട്ടുകളാണ് ഇയാൾ അന്തരീക്ഷത്തിലേക്ക് പറത്തിവിട്ടത്. പോലീസ് എത്തിയപ്പോഴേക്കും യുവാവ് ഇവിടെ നിന്ന് മുങ്ങിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 


 

Share this story