ഹിമാചലിൽ 14കാരൻ 40കാരിയെ ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹവുമായി റോഡ് ഉപരോധിച്ച് ബന്ധുക്കൾ
Nov 10, 2025, 10:33 IST
ഹിമാചൽപ്രദേശിൽ 40കാരിയെ 14 വയസുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. ഹിമാചലിലെ ഹാമിർപുരിലാണ് സംഭവം. നവംബർ 3നാണ് ഹാമിർപുരിലെ സസൻഗ്രാമത്തിലെ 40കാരിക്ക് നേരെ 14 കാരന്റെ ലൈംഗികാതിക്രമം നടന്നത്.
വയലിൽ പുല്ലരിയുകയായിരുന്ന യുവതിയെ വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു. എതിർത്തതോടെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നിലയിൽ ഗ്രാമീണർ ഇവരെ കാണുകയും തുടർന്ന് ഹാമിർപുർ മെഡിക്കൽ കോളേജിലും പിന്നീട് ചണ്ഡിഗഢിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സക്കായി എത്തിച്ചു
ചികിത്സയിൽ തുടരുന്നതിനിടെ ഇന്നാണ് യുവതി മരിച്ചത്. 14 വയസുകാരന് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു. മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു ഫോണിലൂടെ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഇവർ ഉപരോധം അവസാനിപ്പിച്ചത്.
