വിവാഹാഭ്യർഥന നിരസിച്ചതിന് 17കാരിയെയും മുത്തശ്ശിയെയും കുത്തിക്കൊന്നു; പ്രതി പിടിയിൽ

police

വിവാഹാഭ്യർഥന നിരസിച്ചതിന് പൊള്ളാച്ചിയിൽ 17കാരിയെയും മുത്തശ്ശിയെയും യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു. കൗശി(17), കൗശിയുടെ മുത്തശ്ശി മൈലതാൾ(60) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി അഭിഷേക്(24) പിന്നാലെ പോലീസിൽ കീഴടങ്ങി

കൗശിയുടെ സഹോദരി ഹരിതക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ ഗുരുതാരവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിഷേകും കൗശിയും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. അഭിഷേകും മാതാപിതാക്കളും വിവാഹ ആലോചനയുമായി കഴിഞ്ഞ ദിവസം കൗശിയുടെ വീട്ടിലെത്തിയിരുന്നു

കൗശിക്ക് വിവാഹ പ്രായം ആയിട്ടില്ലെന്ന് പറഞ്ഞ് വീട്ടുകാർ ഇവരെ തിരിച്ചയച്ചു. ഇന്നലെ രാത്രി അഭിഷേക് വീണ്ടും കാശിയുടെ വീട്ടിലെത്തി ഉടൻ വിവാഹം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങിപ്പോകാൻ പറഞ്ഞതോടെയാണ് കത്തിയെടുത്ത് ആക്രമിച്ചത്.
 

Tags

Share this story