യുപിയിൽ 17കാരിയെ 22കാരൻ എട്ട് വയസ്സുള്ള സഹോദരന്റെ മുന്നിലിട്ട് തീ കൊളുത്തി കൊന്നു
May 18, 2023, 15:07 IST

യുപിയിൽ 17 വയസ്സുള്ള പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു. എട്ട് വയസ്സുള്ള സഹോദരന്റെ മുന്നിൽ വെച്ചായിരുന്നു ക്രൂരത അരങ്ങേറിയത്. മെയിൻപുരി ജില്ലയിലെ കോട് വാലി പോലീസ് സ്‌റ്റേഷന് കീഴിലുള്ള നാഗാല പജാബ് ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് ആക്രമണമുണ്ടായത്. 22കാരനായ അങ്കിത് കുമാറാണ് പ്രതി. കൃത്യം നടത്തിയ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു
അയൽവാസിയായ അങ്കിത് പലതവണ പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നു. അങ്കിത് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് എതിർത്തതോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.