ലക്‌നൗവിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ 19കാരി കാലുതെന്നി കനാലിൽ വീണു; തെരച്ചിൽ പുരോഗമിക്കുന്നു

maneesha

ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഇൻസ്റ്റഗ്രാമിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ 19കാരി കാൽ തെന്നി കനാലിൽ വീണു. സഹോദരിമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം വീഡിയോ എടുക്കുന്നതിനിടെ ലക്‌നൗവിലെ ഇന്ദിര കനാലിലേക്കാണ് 19കാരി മനീഷ ഖാൻ തെന്നിവീണത്. 

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മുങ്ങൽ വിദഗ്ധർ തെരച്ചിൽ നടത്തിയെങ്കിലും മനീഷയെ കണ്ടെത്താനായില്ല. രാത്രിയോടെ തെരച്ചിൽ അവസാനിപ്പിച്ചെങ്കിലും പുലർച്ചെ വീണ്ടുമാരംഭിച്ചു. മനീഷയുടെ സഹോദരി നിഷ ഖാനും സുഹൃത്ത് ദീപാലിയും ചേർന്നാണ് പോലീസിൽ വിവരം അറിയിക്കുന്നത്

സഹോദരിക്കും സുഹൃത്തിനുമൊപ്പം ഓട്ടോറിക്ഷയിലാണ് പിക്‌നിക്കിനായി ഇന്ദിര കനാലിലേക്ക് മനീഷ പോയത്. ഡാൻസ് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കാലുതെന്നി കനാലിലേക്ക് വീഴുകയായിരുന്നു
 

Share this story