കാത്തിരിക്കുന്നത് വൻ പ്രഖ്യാപനമോ; ഇന്ധനവില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടൻ

Petrol

രാജ്യത്തെ പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ബിജെപി നേതൃയോഗത്തിൽ ഉയർന്നിരുന്നു.

പുതുവത്സര സമ്മാനം എന്ന നിലയിൽ ഇന്ധന വില കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഇതിനായി പെട്രോളിയം മന്ത്രാലയം ഇന്ധന വിതരണ കമ്പനികൾക്കുമേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതൽ 10 രൂപ വരെ കുറയ്ക്കാനാണ് ആലോചന. ഇത് സംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാർശ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും.

Share this story