ബിജെപിയെ കാത്തിരിക്കുന്നത് വൻ തോൽവി; 100 സീറ്റ് പോലും നേടില്ലെന്ന് മല്ലികാർജുന ഖാർഗെ

kharge

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ തോൽവി നേരിടുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ബിജെപിയുടെ 400 സീറ്റ് നേടുകയെന്ന പദ്ധതി നടപ്പാകില്ല. 100 സീറ്റ് പോലും നേടാൻ സാധിക്കാതെ ബിജെപി അധികാരത്തിൽ നിന്ന് പുറത്തു പോകുമെന്ന് അമേഠിയിൽ ഖാർഗെ പറഞ്ഞു

നിരവധി തവണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. ഇവിടെ ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണ്. കോൺഗ്രസിന്റെ കാലത്ത് അമേഠിയിൽ കോടികളുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും അവയിൽ ഭൂരിഭാഗവും പൂർത്തിയായിരുന്നില്ല

എന്തുകൊണ്ടാണ് ആ പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാത്തതെന്ന് ബിജെപിയോട് ഖാർഗെ ചോദിച്ചു. അമേഠിയിലും റായ്ബറേലിയിലും പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഠിനമായി ജോലിയെടുത്ത മണ്ണാണ് ഇവിടുത്തേതെന്നും ഖാർഗെ പറഞ്ഞു.
 

Share this story