മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരുക്ക്
Sun, 19 Feb 2023

വിനോദയാത്രക്ക് പോയ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ട് 17 പേർക്ക് പരുക്ക്. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തൃശ്ശൂർ ക്രൈസ്റ്റ് കോളജിലെ വിദ്യാർഥികളാണ് വിനോദയാത്ര പോയത്. ഇരിങ്ങാലക്കുടയിൽ നിന്നും 14നാണ് ഇവർ യാത്ര തിരചി്ചത്
ജിയോളജി ബിരുദ, ബിരുദാനന്തര വിദ്യാർഥികളാണ് മധ്യപ്രദേശിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഏഴ് അധ്യാപകരും സംഘത്തിലുണ്ട്. രണ്ട് ബസുകളിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഇതിൽ ആദ്യം വന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.