മുളയുമായി എത്തിയ ട്രാക്ടറിന് പിന്നിൽ കാറിടിച്ച് കയറി; അഞ്ച് പേർക്ക് ദാരുണാന്ത്യം

acc

യുപിയിൽ മുള കയറ്റി പോകുകയായിരുന്ന ട്രാക്ടർ ട്രോളിക്ക് പിന്നിൽ കാറിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് അപകടം. മുളകൾ നിറച്ച ട്രാക്ടർ ട്രോളിയിലേക്ക് അതിവേഗതയിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു

കൈലാഷ്(45), ഭാര്യ നീതു(38), ദുഖി(43), ഗുഡ്ഡി(40), റാണി(11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇരുട്ടായതിനാൽ ട്രോളിയിൽ നിന്ന് മുളകൾ പുറത്തേക്ക് തെറിച്ച് നിൽക്കുന്നത് കാറിന്റെ ഡ്രൈവർ കണ്ടിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്റെ റൂഫ് പാനൽ തെളിച്ചുപോയി. വാഹനത്തിലുണ്ടായിരുന്നവരുടെ നെഞ്ചിലേക്ക് മുളകൾ തറച്ചുകയറിയാണ് മരണം സംഭവിച്ചത്
 

Share this story