പീഡനശ്രമം എതിർത്ത പ്ലസ് വൺ വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസ്; 26കാരന് വധശിക്ഷ

judge hammer

വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്ലസ് വൺ വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. ഗുജറാത്തിലെ രാജ്‌കോട്ട് കോടതിയാണ് 26കാരനായ ജയേഷ് സർവയ്യക്ക് വധശിക്ഷ വിധിച്ചത്. 2021 മാർച്ച് 16നാണ് കൊലപാതകം നടന്നത്. ജെതൽസർ ഗ്രാമത്തിലെ താമസക്കാരനായ പ്രതി 34 തവണയാണ് പെൺകുട്ടിയെ കുത്തിയത്. 

അയൽവാസിയായ പ്രതി നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്യുമായിരുന്നു. സംഭവദിവസം വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി എത്തിയ ജയേഷ് താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ഇയാൾ കുട്ടിയെ ബലമായി പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് പെൺകുട്ടിയെ കുത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്.
 

Share this story