കൊവിഷീൽഡിന്റെ പാർശ്വഫലം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണം; സുപ്രീം കോടതിയിൽ ഹർജി

Vaccine

കൊവിഷീൽഡിനെതിരെ സുപ്രീം കോടതിയിൽ ഹർജി. കൊവിഡ് പ്രതിരോധ വാക്‌സിന്റെ പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സുപ്രിം കോടതി അഭിഭാഷകൻ വിശാൽ തിവാരിയാണ് ഹർജി നൽകിയത്

കൊവിഷീൽഡ് സ്വീകരിച്ചവരിൽ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കമ്പനി തുറന്ന് പറഞ്ഞിരുന്നു. വാക്‌സിൻ നിർമാണ കമ്പനിയായ ആസ്ട്രനെകയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും ഹൃദയാഘാതത്തിനും കൊവിഷീൽഡ് കാരണമായേക്കാമെന്നാണ് കമ്പനി പറഞ്ഞത്

ആസ്ട്രനെകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ചെടുത്തതാണ് കൊവിഷീൽഡ്. വാക്‌സിൻ മരണത്തിനും പാർശ്വഫലങ്ങൾക്കും കാരണമായെന്ന് കാണിച്ച് യുകെയിൽ നിരവധി പേർ കോടതിയെ സമീപിച്ചിരുന്നു
 

Share this story