രാജസ്ഥാനിൽ ദമ്പതികൾ അഞ്ച് കുട്ടികളുമായി കനാലിൽ ചാടി കൂട്ട ആത്മഹത്യ ചെയ്തു

jalor

രാജസ്ഥാനിൽ ഏഴംഗ കുടുംബം കനാലിൽ ചാടി കൂട്ട ആത്മഹത്യ ചെയ്തു. ജലോർ ജില്ലയിലാണ് ദമ്പതികൾ അഞ്ച് കുട്ടികളുമായി കനാലിൽ ചാടി മരിച്ചത്. ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ശങ്കർലാൽ(32), ഭാര്യ ബദ്‌ലി(30), മക്കളായ റമീല(12), കെസി(10), ജാൻവി(8), പ്രകാശ്(6), ഹിതേഷ്(3) എന്നിവരാണ് മരിച്ചത്

ദമ്പതികളും കുട്ടികളും കാലുകൾ കൂട്ടിക്കെട്ടിയ ശേഷം കനാലിലേക്ക് ചാടുകയായിരുന്നു. കർഷകനാണ് ശങ്കർലാൽ. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. വസ്ത്രങ്ങളും മൊബൈൽ ഫോണും കരയിൽ ഉപേക്ഷിച്ച ശേഷമായിരുന്നു കനാലിലേക്ക് ചാടിയത്.
 

Share this story