പശുവിനെ ചൊല്ലിയുള്ള തർക്കം; അമ്മാവനെ മരുമകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി
Sun, 5 Feb 2023

പശുവിനെച്ചൊല്ലി നടന്ന തർക്കത്തിൽ അമ്മാവനെ മരുമകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതു. അംരോഹ ജില്ലയിലെ ഹസൻപൂരിലെ ദൗലത്പൂർ കുടി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.
ജഹാൻ സ്വദേശിയായ വിജേന്ദറും അനന്തരവൻ സോനുവുമായി പശുവിനെച്ചൊല്ലി തർക്കം നടന്നു. തർക്കം രൂക്ഷമായതോടെ സോനുവും കൂട്ടാളികളും ചേർന്ന് അമ്മാവനായ വിജേന്ദറിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം മരിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.