വിവാഹ വിരുന്നിന് തൊട്ടുമുമ്പ് വഴക്ക്; നവവധുവിനെ കൊലപ്പെടുത്തി വരൻ ജീവനൊടുക്കി

marriage

വിവാഹ വിരുന്നിന് തൊട്ടുമുമ്പ് നവവരൻ വധുവിനെ കൊന്ന് ജീവനൊടുക്കി. ഛത്തിസ്ഗഢിലെ റായ്പൂരിലാണ് സംഭവം. യുവതിയെ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. റായ്പൂർ തിക്രപറ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന അസ്ലം(24), കഖഷ ബാനു(22) എന്നിവരാണ് മരിച്ചത്

ഞായറാഴ്ചയാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ വിരുന്ന് ചൊവ്വാഴ്ച രാത്രിയും തീരുമാനിച്ചു. വിവാഹ വിരുന്നതിനായി ഒരുങ്ങുന്നതിനിടെ ഇരുവരും തമ്മിൽ മുറിയിൽ വെച്ച് വഴക്കുണ്ടാകുകയായിരുന്നു. തുടർന്ന് അസ്ലം കഖഷയെ കത്തികൊണ്ട് കുത്തി വീഴ്ത്തി. ഇതിന് പിന്നാലെ ഇയാളും സ്വയം കുത്തി പരുക്കേൽപ്പിച്ചു

ബഹളം കേട്ട് ബന്ധുക്കൾ ഓടിയെത്തിയപ്പോൾ ഇരുവരും ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവൻ രക്ഷിക്കാനായില്ല
 

Share this story