പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കുന്നു; കെജ്രിവാളിന്റെ അറസ്റ്റിൽ രാഹുൽ ഗാന്ധി

rahul

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. മാധ്യമങ്ങളടക്കം എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി. പാർട്ടികളെ തകർക്കുക, കമ്പനികളിൽ നിന്ന് പണം തട്ടുക ഇതൊക്കെയാണ് ചെയ്യുന്നത്.

മുഖ്യപ്രതിപക്ഷത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതൊന്നും പോരാത്തതതിന് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായിരിക്കുകയാണ്. ഇതിന് തക്കതായ മറുപടി ഇന്ത്യ മുന്നണി നൽകുമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ രാഹുൽ ഗാന്ധി കുറിച്ചു

കെജ്രിവാളിന്റെ അറസ്റ്റ് ഇന്ത്യ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. പരിശോധനയോ അറസ്‌റ്റോ നേരിടേണ്ടി വന്നത് പ്രതിപക്ഷം മാത്രമാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്തുകൊണ്ട് ഫാസിസ്റ്റ് ബിജെപി സർക്കാർ നിന്ദ്യമായ ആഴത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും സ്റ്റാലിൻ പറഞ്ഞു
 

Share this story