ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ വന്‍ തീപിടിത്തം

Ban

ബെംഗളൂരുവില്‍ വന്‍ തീപിടിത്തം. ബെംഗളൂരുവിലെ യെലഹങ്കയില്‍ എയര്‍ഡ്രോമിന് എതിര്‍വശത്തുള്ള സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് വന്‍ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 

കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം എന്താണെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല

Share this story