ലോക്‌സഭയിൽ പ്രതിഷേധിച്ച എഎം ആരിഫിനെയും തോമസ് ചാഴിക്കാടനെയും സസ്‌പെൻഡ് ചെയ്തു

ലോക്‌സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച രണ്ട് എംപിമാരെ കൂടി സസ്‌പെൻഡ് ചെയ്തു. എഎം ആരിഫിനെയും തോമസ് ചാഴിക്കാടനെയുമാണ് സസ്‌പെൻഡ് ചെയ്തത്. പോസ്റ്റർ ഉയർത്തി സഭയിൽ പ്രതിഷേധിച്ചതിനാണ് നടപടി. സ്പീക്കറുടെ ചേംബറിൽ കയറിയും ഡസ്‌കിൽ കയറി ഇരുന്നും പ്രതിഷേധിച്ച ഇവർ പേപ്പറുകൾ വലിച്ചുകീറി എറിഞ്ഞു.

ഇതോടെ കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ 18 പേരും സസ്‌പെൻഷനിലായി. രാഹുൽ ഗാന്ധിയും എം കെ രാഘവനും മാത്രമാണ് ഇനി സസ്‌പെൻഷൻ ലഭിക്കാനുള്ള കേരളത്തിൽ നിന്നുള്ള എംപിമാർ. ലോക്‌സഭയിൽ നിന്ന് മാത്രം 97 എംപിമാരെയാണ് ഇതുവരെ സസ്‌പെൻഡ് ചെയ്തത്. ഇരുസഭകളിലുമായി 143 പേർ സസ്‌പെൻഷനിലായി.


 

Share this story