ബിജെപിക്ക് കനത്ത തിരിച്ചടി; കർണാടകയിൽ സ്വതന്ത്രനായി മത്സരിക്കാൻ മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ

eswarappa

കർണാടകയിൽ ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പ സ്വതന്ത്രനായി മത്സരിക്കും. ഷിമോഗയിൽ നിന്നാണ് ഈശ്വരപ്പ സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഷിമോഗയിൽ തന്റെ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈശ്വരപ്പ ഇക്കാര്യം അറിയിച്ചത്. 

തന്റെ മകൻ കെഇ കാന്തേഷിന് ഹവേരി പാർലമെന്റ് മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചത് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഇടപെടലിനെ തുടർന്നാണെന്നും ഈശ്വരപ്പ കുറ്റപ്പെടുത്തി. യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രയാണ് ഷിമോഗയിലെ ബിജെപി സ്ഥാനാർഥി

കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ ഭാര്യ ഗീത ശിവരാജ് കുമാറാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. യെദ്യൂരപ്പ കുടുംബത്തിന്റെ പിടിയിലാണ് കർണാടക ബിജെപി എന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ഷിമോഗയിൽ സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് ഈശ്വരപ്പ പറഞ്ഞു.
 

Share this story