16കാരിയെ കൊന്ന് അറുത്തെടുത്ത തലയുമായി മുങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

prakash

കർണാടകയിലെ മടിക്കേരിയിൽ 16കാരിയെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി മുങ്ങിയ യുവാവ് മരിച്ച നിലയിൽ. കുടക് ജില്ലയിലെ സോംവാർപേട്ടിലെ മുട്‌ലു ഗ്രാമത്തിലാണ് സംഭവം. ഒളിവിൽ പോയ പ്രകാശ് എന്ന പ്രതിക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് ഇയാളുടെ മൃതദേഹം വീടിന് സമീപം കണ്ടെത്തിയത്

32കാരനായ പ്രകാശും 16കാരിയായ പെൺകുട്ടിയും തമ്മിൽ വിവാഹമുറപ്പിച്ചിരുന്നു. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വിവരം അറിഞ്ഞ ബാലാവകാശ കമ്മീഷൻ വിവാഹം തടഞ്ഞു. ഇതോടെ പെൺകുട്ടിയുടെ കുടുംബം വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തു

എന്നാൽ മെയ് 8ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രകാശ് പെൺകുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും തലയറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. അറുത്തെടുത്ത തലയുമായി പ്രകാശ് സ്ഥലം വിടുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ തല ഇതുവരെ കണ്ടെത്തിയിട്ടില്ല
 

Share this story