പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത: കേരളത്തിലും ജാഗ്രത നിർദ്ദേശം
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനോട് ചേർന്ന പ്രദേശത്തുമായി പുതിയ ന്യൂനമർദ്ദം (Low-Pressure Area) രൂപപ്പെട്ടു. ഇത് വരും മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനാണ് സാധ്യത. നവംബർ 28-നോ 29-നോ ഓടെ ഇത് തമിഴ്‌നാട്, പുതുച്ചേരി തീരപ്രദേശങ്ങൾക്ക് അടുത്തെത്താൻ സാധ്യതയുണ്ട്.
ഇതിൻ്റെ ഫലമായി തമിഴ്‌നാടിൻ്റെ തീരദേശ മേഖലകളിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
