ഒമ്പത് പേജുള്ള കുറിപ്പ് കണ്ടെത്തി; സി ജെ റോയി സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷം

ROY

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നതായി സംശയം. ഒമ്പത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചു. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമായിരുന്നു എന്നാണ് സംശയിക്കുന്നത്. ആദയനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു

അതേസമയം പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ്‌ഐടി അറിയിച്ചു. ബംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സി ജെ റോയിയുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണി വരെ പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്‌കാരം. നാട്ടുകാരും വ്യവസായ പ്രമുഖരും രാഷ്ട്രീയനേതാക്കളും സിനിമാ താരങ്ങളുമടക്കം നിരവധി പേർ വൈകിട്ട് നാലരക്ക് നടന്ന സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
 

Tags

Share this story