യുപിയിൽ കുപ്രസിദ്ധ കുറ്റവാളിയുമായുള്ള ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

sachin

ഉത്തർപ്രദേശിൽ കുപ്രസിദ്ധ കുറ്റവാളിയുമായുള്ള ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. യുപി മുസഫർ നഗർ സ്വദേശിയായ സച്ചിൻ രതിയാണ് കൊല്ലപ്പെട്ടത്. 30കാരനായ സച്ചിന്റെ വിവാഹം ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെയാണ് ദാരുണ വിയോഗം. കൊലപാതകം അടക്കം 20ലേറെ കേസുകളിൽ പ്രതിയായ അശോക് യാദവിനെ അറസ്റ്റ് ചെയ്യാൻ പോയ പോലീസ് സംഘത്തിന്റെ ഭാഗമായിരുന്നു സച്ചിൻ രതി

അശോക് യാദവും മകൻ അഭയും പോലീസിന് നേർക്ക് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെയാണ് സച്ചിന് വെടിയേറ്റത്. വെടിവെപ്പിനെ തുടർന്ന് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ പിതാവിനെയും മകനെയും പോലീസ് കീഴ്‌പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
 

Share this story