​നാലു വര്‍ഷത്തെ രഹസ്യബന്ധം ഒടുവിൽ വിവാഹത്തിൽ; അമ്മായിയെ പ്രണയിച്ച് കല്യാണം കഴിച്ച് യുവാവ്: വീഡിയോ വൈറൽ

Ma

സോഷ്യൽ മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചു കൊണ്ട് അമ്മായിയും അനന്തരവനും തമ്മിലുള്ള വിവാഹ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ കാൺപൂർ ദേഹത് സ്വദേശികളായ യുവാവും അദ്ദേഹത്തിന്റെ അമ്മായിയുമാണ് നാല് വർഷത്തോളമായി തുടർന്നുപോന്ന തങ്ങളുടെ രഹസ്യപ്രണയത്തിനൊടുവിൽ കോടതിയിലെത്തി വിവാഹിതരായത്.


​പരസ്പരം മാലയിട്ട ശേഷം വിവാഹസര്‍ട്ടിഫിക്കറ്റ് കൂടി തികഞ്ഞ ആത്മവിശ്വാസത്തോടെ കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. അക്ബര്‍പുര്‍, ദേഹത് സ്വദേശികളാണ് ഇരുവരും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

​കോടതി പരിസരത്തുവെച്ച് നടന്ന ഈ വിവാഹത്തിന്റെ വീഡിയോയിൽ, കാണികളുടെ അനുഗ്രഹാശിസുകള്‍ തേടിയുള്ള ഒരു പാട്ടിന്റെ പശ്ചാത്തലവും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

​കുടുംബബന്ധങ്ങൾക്കിടയിലെ ഈ അസാധാരണ പ്രണയവും വിവാഹവും ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്കും ദശലക്ഷക്കണക്കിന് കാഴ്‌ചക്കാർക്കും വഴിതുറന്നിരിക്കുകയാണ്.

Tags

Share this story