നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് കെടുത്താൻ ഒരു വിഭാഗം ശ്രമിക്കുന്നു; ചീഫ് ജസ്റ്റസിന് അഭിഭാഷകരുടെ കത്ത്

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്. കോടതികളുടെ ഐക്യത്തിനും വിശ്വാസ്യതക്കും അന്തസ്സിനും നേർക്ക് കടന്നാക്രമണം നടക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്

രാഷ്ട്രീയ താത്പര്യം മുൻനിർത്തി ഒരു വിഭാഗം നീതിന്യായ വ്യവസ്ഥയുടെ അന്തസ് കെടുത്താൻ ശ്രമിക്കുകയാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ഇക്കൂട്ടത്തിൽ ചില അഭിഭാഷകരും ഉൾപ്പെട്ടിട്ടുണ്ടെന്നും കത്തിൽ ആരോപിക്കുന്നു. 

രാഷ്ട്രീയക്കാർ ഉൾപ്പെട്ട അഴിമതിക്കേസുകളിലാണ് ഇത്തരത്തിൽ സമ്മർദവും സ്വാധീനവുമുണ്ടാകുന്നത്. കോടതിയുടെ അന്തസ് കെടുത്തുന്ന തരത്തിൽ ആസൂത്രിത പ്രചാരണങ്ങൾ നടത്തുന്നു. സമകാലീന കോടതി നടപടികളിൽ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിൽ ഒരടിസ്ഥാനവുമില്ലാതെ പണ്ടൊരു സുവർണകാലമുണ്ടായിരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കത്തിൽ പറയുന്നു.
 

Share this story