കർണാടകയിൽ ആറ് വയസുകാരനെ അമ്മ മുതലകൾ നിറഞ്ഞ കനാലിൽ എറിഞ്ഞുകൊന്നു

mungi maranam

കർണാടകയിൽ യുവതി ആറ് വയസുകാരനായ മകനെ മുതലകളുള്ള കുളത്തിൽ എറിഞ്ഞു കൊന്നു. ഉത്തര കന്നഡയിലെ ദണ്ഡേലി താലൂക്കിലാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ അംഗപരിമിതനായ മകനെ ഇവർ വീടിന് സമീപത്തെ തോട്ടിലേക്ക് എറിയുകയായിരുന്നു.

ജനനം മുതൽ സംസാരശേഷിയില്ലാത്ത മൂത്ത മകനെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. ശനിയാഴ്ച രാത്രിയിലും ഇതേ വിഷയത്തിൽ ചൊല്ലി വഴക്ക് നടന്നു. പിന്നാലെ രാത്രി 9 മണിയോടെ അമ്മ സാവിത്രി മകനായ വിനോദിനെ എടുത്ത് മുതലകൾ നിറഞ്ഞ കാളി നദിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മാലിന്യ കനാലിലേക്ക് എറിയുകയായിരുന്നു

കുട്ടിയെ കനാലിൽ എറിഞ്ഞ വിവരം അറിഞ്ഞ് പിന്നാലെ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ മുതലകൾ പാതി ഭക്ഷിച്ച കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
 

Share this story