തിരഞ്ഞെടുപ്പ് സ്വീകരണത്തിനിടെ പൂക്കള്‍ക്കുള്ളില്‍ കല്ല് ഒളിപ്പിച്ച് എറിഞ്ഞു; കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ തലയ്ക്ക് പരിക്ക്: പൊലീസ് കേസെടുത്തു
Updated: Apr 30, 2023, 20:59 IST

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരക്ക് കല്ലേറില്‍ പരിക്കേറ്റു. കര്‍ണാടകയിലെ തമകുരു ജില്ലയിലെ ബിറനഹള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പരമേശ്വരക്കു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വനിത പൊലീസ് കോണ്‍സ്റ്റബിളിനും പരിക്കേറ്റിരുന്നു.
സ്വീകരണത്തിനിടെ അനുയായികള്‍ പൂക്കള്‍ വര്‍ഷിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. പൂക്കള്‍ക്കുള്ളില്‍ കല്ല് ഒളിപ്പിച്ച് എറിയുകയാരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജി. പരമേശ്വയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മേയ് 10നാണ് കര്‍ണാടക നിയമ സഭ തെരഞ്ഞെടുപ്പ്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.