ഒഡീഷയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; രണ്ട് പേർ പിടിയിൽ
Dec 24, 2025, 16:42 IST
ഒഡീഷയിൽ പത്ത് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഭദ്രക് ജില്ലയിലാണ് സംഭവം. സ്‌കൂൾ പോയ പെൺകുട്ടി തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരു പ്രതിയുടെ വീട് ഗ്രാമവാസികൾ തകർത്തു. അതിക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയത്
സംഭവത്തിന് പിന്നാലെ വൻ പ്രതിഷേധമാണ് ഗ്രാമത്തിൽ അരങ്ങേറുന്നത്. നാളെ പ്രദേശത്ത് നാട്ടുകാർ ബന്ദിന് ആഹ്വാനം ചെയ്തു. പോലീസ് അന്വേഷണം തുടരുകയാണ്.
