യുപി ഷാജഹാൻപൂരിൽ കല്ലുമായി പോയ ട്രക്ക് ബസിന് മുകളിലേക്ക് മറിഞ്ഞു; 11 പേർ മരിച്ചു

up

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ കല്ലുമായി പോയ ട്രക്ക് ബസിന് മുകളിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു

തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിന് മുന്നിൽ നിർത്തിയപ്പോഴാണ് നിയന്ത്രണം വിട്ട ട്രക്ക് ബസിന് മുകളിലേക്ക് മറിഞ്ഞത്

ഉത്തരാഖണ്ഡിലേക്ക് തീർഥാടനത്തിന് പോയ സംഘമാണ് ബസിലുണ്ടായിരുന്നത്. യുപി സീതാപൂർ ജില്ലയിൽ നിന്നുള്ള യാത്രക്കാരായിരുന്നു ഇവർ.
 

Share this story