ഡൽഹിയിൽ ആം ആദ്മി കൗൺസിലർ ബിജെപിയിൽ ചേർന്നു
Fri, 24 Feb 2023

ഡൽഹിയിൽ ആം ആദ്മി പാർട്ടി കൗൺസിലർ പവൻ സെഹ്രാവത് ബിജെപിയിൽ ചേർന്നു. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി(എം.സി.ഡി) സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം തെരഞ്ഞെടുപ്പിന് മുമ്പാണ് പ്രഖ്യാപനം. പാർട്ടി വിട്ടതിന് പിന്നാലെ എ.എ.പിയ്ക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്. ബവാന വാർഡ് കൗൺസിലർ ആണ് സെഹ്രാവത്.
എം.സി.ഡി ഹൗസിൽ ബഹളം ഉണ്ടാക്കാൻ എ.എ.പി സമ്മർദം ചെലുത്തുന്നുവെന്നായിരുന്നു സെഹ്രാവത്തിന്റെ ആരോപണം. ആം ആദ്മി രാഷ്ട്രീയം തന്നെ ശ്വാസം മുട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഡൽഹി ഓഫീസിൽ വർക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവയും ജനറൽ സെക്രട്ടറി ഹർഷ് മൽഹോത്രയും ഷാൾ അണിയിച്ചാണ് പവനെ സ്വാഗതം ചെയ്തത്.