ഡൽഹി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ ഷെല്ലി ഒബ്രോയിക്ക് ജയം

shelly

ഡൽഹി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി ഷെല്ലി ഒബ്രോയിക്ക് ജയം. ബിജെപിയുടെ രേഖാ ഗുപ്തയെ പരാജയപ്പെടുത്തിയാണ് ഷെല്ലി ഡൽഹി മേയറാകുന്നത്. ഷെല്ലിക്ക് 150 വോട്ടുകൾ ലഭിച്ചു. രേഖാ ഗുപ്തക്ക് 116 വോട്ടും ലഭിച്ചു

250 വാർഡ് കൗൺസിലർമാരും ഏഴ് ലോക്‌സഭാ എംപിമാരും 3 രാജ്യസഭാ എംപിമാരും 14 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.  

സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുമെന്നും സുഗമമായ പ്രവർത്തനത്തിൽ സഹകരിക്കുമെന്നും ഷെല്ലി പ്രതികരിച്ചു. നേരത്തെ മൂന്ന് തവണയും മേയർ തെരഞ്ഞെടുപ്പ് സംഘർഷത്തെ തുടർന്ന് തടസ്സപ്പെട്ടിരുന്നു.
 

Share this story