പഞ്ചാബിൽ കൈക്കൂലി കേസിൽ ആംആദ്മി എംഎൽഎ അറസ്റ്റിൽ

aap

പഞ്ചാബിൽ കൈക്കൂലി കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അറസ്റ്റിൽ. ബത്തിൻഡ റൂറൽ സീറ്റിൽ നിന്നുള്ള അമിത് രത്തൻ കോട്ഫട്ടയാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ അടുത്ത സഹായി റാഷിം ഗാർഗിനെ വിജിലൻസ് പിടികൂടിയതിന് പിന്നാലെയാണ് അമിതും പിടിയിലാകുന്നത്.

അമിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി വിജിലൻസ് അറിയിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും. സർക്കാർ ഗ്രാൻഡ് 25 ലക്ഷം രൂപ അനുവദിക്കുന്നതിന് പ്രതി അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപിച്ച് ബട്ടിൻഡയിലെ ഗുഡ ഗ്രാമത്തലവൻ നൽകിയ പരാതിയെ തുടർന്നാണ് റാഷിം ഗാർഗിനെ അറസ്റ്റ് ചെയ്തത്. 

നാല് ലക്ഷം രൂപയും റാഷിമിന്റെ പക്കലുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് എംഎൽഎയിലേക്ക് വിജിലൻസ് എത്തിയത്.
 

Share this story