കേരളാ സ്‌റ്റോറി ജെഎൻയുവിൽ പ്രദർശിപ്പിക്കുമെന്ന് എബിവിപി; തടയുമെന്ന് എസ് എഫ് ഐ

kerala

വിവാദ സിനിമ ദി കേരളാ സ്റ്റോറി ജെഎൻയു ക്യാമ്പസിൽ പ്രദർശിപ്പിക്കുമെന്ന് എബിവിപി. അതേസമയം പ്രദർശനം തടയുമെന്ന് എസ് എഫ് ഐയും പ്രഖ്യാപിച്ചു. വൈകുന്നേരം നാല് മണിക്ക് ജെഎൻയുവിൽ സെലക്ടീവ് സ്‌ക്രീനിംഗ് നടത്തുമെന്നാണ് എ ബി വി പി അറിയിച്ചിരിക്കുന്നത്. ഈ പ്രദർശനം തടയുമെന്നാണ് എസ് എഫ് ഐയുടെ മുന്നറിയിപ്പ്

ചിത്രത്തിന് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരുന്നു. സംഭാഷണങ്ങൾ അടക്കം പത്ത് മാറ്റങ്ങൾ നിർദേശിച്ചാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. തീവ്രവാദികൾക്കുള്ള ധനസഹായം പാക്കിസ്ഥാൻ വഴി അമേരിക്ക നൽകുന്നു, ഹിന്ദുക്കളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണ ഭാഗങ്ങൾ അടക്കം നീക്കം ചെയ്യണമെന്നാണ് നിർദേശം.
 

Share this story