വിജയ്‌യുടെ തഞ്ചാവൂർ റാലിയിലും അപകടം; തിക്കിലും തിരക്കിലും പെട്ട് ആറ് പേർക്ക് പരുക്ക്
Mar 4, 2026, 15:13 IST
ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകളടക്കം ആറ് പേർക്ക് പരുക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടം
പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരുക്കേറ്റ വിഘ്‌നേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് തഞ്ചാവൂരും അപകടമുണ്ടായത്
വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ ബാരിക്കേഡ് അടക്കം മറിച്ചിട്ട് ആളുകൾ ഓടുകയായിരുന്നു. ഇതിനിടെയാണ് അപകടം നടന്നത്. പോലീസ് ഏറെ നേരം പണിപ്പെട്ടാണ് ആളുകളെ നിയന്ത്രിച്ചത്.
