തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച അനീഷ് ബലാത്സംഗ കേസിലെ പ്രതി

thenkassi

തമിഴ്‌നാട് തെങ്കാശ്ശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച പ്രതി അനീഷിനെ പിടികൂടാൻ സഹായിച്ചത് ഇയാൾ ധരിച്ചിരുന്ന കാക്കി പാന്റ്‌സ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. അതിക്രമം നടന്ന സ്ഥലത്ത് അനീഷിന്റെ ഒരു ചെരുപ്പുമുണ്ടായിരുന്നു. ഇതിൽ പെയിന്റ് വീണ പാടുകൾ കണ്ടതോടെയാണ് അക്രമി പെയിന്റിംഗ് തൊഴിലാളിയാണെന്ന നിഗമനത്തിലെത്തിയത്

കൊല്ലം കുന്നിക്കോട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ബലാത്സംഗ കേസിലെ പ്രതി കൂടിയാണ് അനീഷ്. ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതാണ് ഇയാളുടെ രീതി. ചെങ്കൊട്ടയിൽ വെച്ചാണ് പത്തനാപുരം സ്വദേശിയായ അനീഷിനെ പിടികൂടിയത്

വ്യാഴാഴ്ചയാണ് പാവൂർഛത്രം റെയിൽവേ ക്രോസിലെ ജീവനക്കാരിയായ യുവതിയെ ഇയാൾ ആക്രമിച്ചത്. ക്രൂരമായി മർദിക്കുകയും വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
 

Share this story