ബിജെപി എംപി, എംഎൽഎമാർക്കൊപ്പം വേദി പങ്കിട്ട് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസ് പ്രതി
Mar 27, 2023, 10:32 IST

ഗുജറാത്തിൽ സർക്കാർ പരിപാടിയിൽ ബിജെപി എംപിയോടും എംഎൽഎയോടും വേദി പങ്കിട്ട് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസ് പ്രതി. ദഹോദ് ജില്ലയിലെ കർമാഡി വില്ലേജിൽ നടന്ന ജലവിതരണ പരിപാടിയിലാണ് കൂട്ടബലാത്സംഗ കേസ് പ്രതി ശൈലേഷ് ചിമൻലാൽ ഭട്ട് പങ്കെടുത്തത്.
ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും എംഎൽഎയുമായ സൈലേഷ് ഭാഭോറിനുമൊപ്പം ചിമൻലാൽ ഭട്ട് വേദിയിൽ നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ചടങ്ങിൽ ബിജെപി നേതാക്കൾക്കൊപ്പം പൂജയിലും ഇയാൾ പങ്കെടുത്തു.