സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി 19 വർഷത്തിന് ശേഷം പിടിയിൽ

police

സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി 19 വർഷത്തിന് ശേഷം അറസ്റ്റിൽ. 2004ൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 64കാരനെയാണ് ഡൽഹി പോലീസ് പിടികൂടിയത്. ഹരിയാനയിലെ പഞ്ചകുള സ്വദേശിയായ നരേന്ദ്രയാണ് പിടിയിലായത്. 

2004 ആഗസ്റ്റ് 27നാണ് പശ്ചിം വിഹാറിലെ ഒരു ഫ്‌ളാറ്റിൽ പ്രവീണ എന്ന 35കാരി കൊല്ലപ്പെട്ടത്. നരേന്ദ്ര ഫ്‌ളാറ്റിലെത്തിയപപ്പോൾ 11 വയസ്സുള്ള സഹായി പ്രവീണക്കൊപ്പമുണ്ടായിരുന്നു. പിന്നാലെ കുട്ടിയെ പ്രവീണ സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് അയച്ചു. കുട്ടി തിരിച്ചെത്തിയപ്പോൾ നരേന്ദ്ര ഇറങ്ങിപ്പോകുന്നതാണ് കണ്ടത്. അകത്ത് എത്തിയപ്പോൾ പ്രവീണ കിടപ്പുമുറിയിൽ മരിച്ച് കിടക്കുകയായിരുന്നു. 

പ്രതിയെ പോലീസ് അന്വേഷണത്തിലൂടെ മനസ്സിലാക്കിയിരുന്നു. എന്നാൽ ഇയാൾ അപ്പോഴേക്കും കുടുംബസമേതം മുങ്ങിയിരുന്നു. കൊലക്ക് ശേഷം നരേന്ദ്ര ജമ്മു കാശ്മീരിലേക്കാണ് പോയത്. ഇവിടെ നിന്ന് ലുധിയാനയിലേക്ക് മാറി. ഇവിടെ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
 

Share this story