യുപിയിൽ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിക്ക് വധശിക്ഷ
Thu, 16 Mar 2023

ഉത്തർപ്രദേശിൽ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. ഗാസിയാബാദ് പോക്‌സോ കോടതിയാണ് മോദിനഗർ സ്വദേശിയായ പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2022 ആഗസ്റ്റ് 18നാണ് സംഭവം നടക്കുന്നത്
മോദിനഗർ ഗ്രാമത്തിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പോക്‌സോ കേസായതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.